പന്തളം: കേരളത്തിലെ തെരുവുകൾ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നിലാവ് പദ്ധതിക്ക് പന്തളം നഗരസഭയിൽ തുടക്കം കുറിച്ചതായി നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് പറഞ്ഞു. നഗരസഭയിലെ പ്രധാന പാതകളിലുൾപ്പെടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ പൂർണമായും എൽ.ഇഡി ലൈറ്റിലേക്കു മാറ്റുന്നതാണ് നിലാവ് പദ്ധതി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ പരമ്പരാഗത തെരുവുവിളക്കുകളും മാറ്റി എൽ.ഇ.ഡി ലൈറ്റു തെളിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.