തിരുവല്ല: തുകലശേരി യോഗക്ഷേമം ഗവ.സ്കൂളിൽ അരികിലുണ്ട് അദ്ധ്യാപകർ പദ്ധതിക്ക് തുടക്കമായി. ലോക്ക്ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ കുടുംബങ്ങളിൽ അദ്ധ്യാപക സംഘം സന്ദർശിച്ച് സഹായങ്ങൾ എത്തിച്ചുകൊടുക്കുന്ന പരിപാടി പലർക്കും ആശ്വാസമായി. ക്വാറന്റൈനിൽ കഴിയുന്ന കുട്ടികൾക്കും ആവശ്യമായ സാധനങ്ങൾ അടങ്ങിയ കിറ്റ് എത്തിച്ചു നൽകി. പ്രഥമദ്ധ്യാപിക സ്മിതകുമാരിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരായ ബിജു കല്ലിംഗയിൽ, ഹസീന എം.എസ്, ചന്ദ്രലേഖ, സന്ധ്യ എന്നിവർ പരിപാടിയിൽ പങ്കാളികളായി.