തിരുവല്ല: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 57-ാം ഓർമ്മദിനം യൂത്ത് കോൺഗ്രസ് ടൗൺ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഭാഗമായി യൂത്ത് കെയർ പൊതുസ്ഥലങ്ങളും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും അണുവിമുക്തമാക്കി. ബസുകളും കഴുകി വൃത്തിയാക്കി. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് വർഗീസ്, ജിബിൻ കാലായിൽ, സുബിൻ വിജിത്ത്, ബ്ലസൻ തോമസ്, തുണ്ടിയിൽ റിറ്റു, സുജിൻ സജി എന്നിവർ പ്രസംഗിച്ചു.