തിരുവല്ല: പെരിങ്ങര ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക അടുക്കളയിലേക്കുള്ള സഹായനിധി പ്രസിഡന്റിനു കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്രാ രാജൻ, പഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ ആർ. നായർ, ഷൈജു, അശ്വതി രാമചന്ദ്രൻ, ശാർമ്മിള സുനിൽ, ഏബ്രഹാം തോമസ്, ജയ ഏബ്രഹാം, ഗോത്ര സംസ്കൃതി ഭാരവാഹികളായ മനു കേശവ്, ബിജു ഗണപതിപ്പറമ്പിൽ, മനോജ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു. ഹെൽപ് ഡെസ്ക് ഫോൺ നമ്പർ: 9961718305, 9447778089,