cbn
പരിശോധന നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ വാറ്റ് ഉപകരണങ്ങളോടൊപ്പം

ചെങ്ങന്നൂർ: എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ 10 ലിറ്റർ ചാരായവും 525 ലിറ്റർ കോടയും 30 ലിറ്റർ സ്‌പെൻഡ് വാഷും വാറ്റുപകരണങ്ങളും പിടികൂടി. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എൻ.ശ്രീകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ ഭാഗത്ത് താൽക്കാലിക ഷെഡിൽ വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറുവല്ലൂർ പേരൂർതറയിൽ വീട്ടിൽ സലിമിനെതിരെ കേസെടുത്തു. സി.ഇ.ഒ മാരായ അനു,രാഹുൽ കൃഷ്ണൻ ,ദീപു,പത്മകുമാർ,ഡബ്ല്യൂ.സി.ഇ.ഒ വിജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പരാതികൾ അറിയിക്കാൻ 047 92451818 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.