റാന്നി: റാന്നി നിയോജക മണ്ഡലത്തിയ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമന്ന് ആവശ്യപ്പെട്ട് പ്രമോദ് നാരായൺ എം.എൽ.എ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി..കിഴക്കൻ മലയോര മേഖല ഉൾപ്പെടുന്ന റാന്നി നിയോജക മണ്ഡലം ജലക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന മേഖലയാണ്.നിർമ്മാണത്തിലിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണമാണ് അടിയന്തരമായി വേണ്ടത് . പുതിയ പദ്ധതികളും അത്യാവശ്യമാണ്.
നിർമ്മാണത്തിലിരിക്കുന്ന നിലയ്ക്കൽ കുടിവെള്ള പദ്ധതി ശബരിമല സീസണിന് മുമ്പേ അടിയന്തരമായി പൂർത്തിയാക്കി നിലയ്ക്കൽ ,അട്ടത്തോട് ആദിവാസി കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണം.
അങ്ങാടി - കൊറ്റനാട്, ചെറുകോൽ - റാന്നി -നാരങ്ങാനം, ഇടത്തിക്കാവ് - അറയാഞ്ഞിലി മൺ, വടശേരിക്ക ര -മൈലപ്ര - മലയാലപ്പുഴ,കൊല്ലമുള എന്നീ കുടിവെള്ള പദ്ധതികളുടെ നിർമ്മാണം ഉടൻ ആരംഭിക്കണം .
റാന്നിയിൽ നിലവിലുള്ള വിവിധ കുടിവെള്ള പദ്ധതികളുടെ വിപുലീകരണം അടിയന്തരമായി നടപ്പാക്കണം.
നിലവിലുള്ളകുടിവെള്ള പദ്ധതികളിലെ ജല ലഭ്യത ഉറപ്പാക്കാൻ മുണ്ടപ്പുഴ, കോട്ടാങ്ങൽ ,കിസുമം ,മാടമൺഎന്നിവിടങ്ങളിലെ നദികളിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.