പത്തനംതിട്ട: കെ.ആർ.ഗൗരി അമ്മയ്ക്ക് പത്തനംതിട്ട നഗരത്തിൽ സ്മാരകം നിർമ്മിക്കാൻ ജെ.എസ്.എസ് (ഗൗരി അമ്മ വിഭാഗം) ജില്ലാ സെന്റർ തീരുമാനിച്ചു. ജോർജ് വർഗീസ് പുതിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സീതത്തോട് മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനിരുദ്ധൻ വടശേരിക്കര, സുനിൽ ഡി. റാന്നി, പി.എസ്.ഇന്ദിര, ഷാഹുൽ ഹമീദ്, ജോസ് ഫിലിപ്പ്, അമ്പിളി ശശി, തുടങ്ങിയവർ സംസാരിച്ചു.