അടൂർ: കൊടുമൺ- പറക്കോട്, കൊടുമൺ- ഐവർകാല റോഡ് നിർമ്മാണത്തിലുള്ള അനാസ്ഥ ഒഴിവാക്കി എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. അടൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായ പറക്കോട്- ഐവർകാല, പറക്കോട് കൊടുമൺ റോഡ് കരാറൊപ്പിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുകയാണ്. കരാർ ഏറ്റെടുത്ത ആൾ ഇതേവരെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. റോഡ് പൂർണമായി തകർന്നുകിടക്കുന്നതിനാൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടായ സ്ഥിതിയാണ് . നിരവധി തവണ പി, ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. കരുവാറ്റ- തട്ട-മാമൂട് റോഡ്, കരുവാറ്റ റോഡ് എന്നിവയുടെയും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്..ഈ റോഡുകളുടെയും നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.