റാന്നി: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ .പ്രമോദ് നാരായണൻ എം.എൽ.എ നിവേദനത്തിലൂടെ കൃഷി മന്ത്രി പി .പ്രസാദിനോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് കർഷകരെയാണ് . ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രകൃതിക്ഷോഭങ്ങൾ മൂലം ഉണ്ടാകുന്നത്. സർക്കാർ ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണ്.