ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ വ്യാജ ചാരായം പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എണ്ണക്കാട് ഗ്രാമം രാജീവ് ഭവനത്തിൽ രാജീവ് (35), വലിയകാട്ടിൽ താഴ്ചയിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്. മാന്നാർ സി.ഐ ന്യൂഅമാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവുമായി പ്രതികൾ പിടിയിലായത്. വീടിന്റെ മുകളിൽ വൈക്കോൽ കൂട്ടിയിട്ടതിന്റെ അടിയിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. എസ്.ഐമാരായ ജോർജ്, വിൽസൺ, ശ്രീകുമാർ, സി.പി.ഓമാരായ റിയാസ്, സിദ്ദിഖുൽ അക്ബർ, വിഷ്ണു, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.