kripa
നിരണം പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൃപാ സ്വാശ്രയസംഘം തയ്യാറാക്കിയ ഭക്ഷണം വാർഡ് മെമ്പർ സാറാമ്മ വർഗീസിന് കൈമാറുന്നു

തിരുവല്ല: നിരണം വടക്കുംഭാഗം കൃപ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ കൃപാമൃതം പദ്ധതി തുടങ്ങി. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആശ്രിതർക്കും പ്രഭാത ഭക്ഷണം നൽകിവരുന്നു. പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുക, ആവശ്യമായവർക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചുകൊടുക്കുക, നിർദ്ധനർക്ക് ചികിത്സാ സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. സംഘത്തിൽ 20 അംഗങ്ങളുണ്ട്. നിരണം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പുന്നൂസ്, വാർഡ് മെമ്പർമാരായ സാറാമ്മ വർഗീസ്, എം.ജി. രവി എന്നിവർ സംഘത്തിന്റെ സാമൂഹിക അടുക്കള സന്ദർശിച്ച് അനുമോദിച്ചു. സംഘം പ്രസിഡന്റ്‌ വിനോദ് അമ്പിളിമാലി, സെക്രട്ടറി ശരത് ശശി, ഷിബു പന്തപ്പാടൻ എന്നിവർ നേതൃത്വം നൽകുന്നു.