nidhi
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 50,000 രൂപയുടെ ചെക്ക് പ്രൊഫ. ശങ്കരനാരായണനും കുടുംബവും നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറുന്നു.

അടൂർ: വിവാഹ ആഘോഷം ഒഴിവാക്കി 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹവേദിയിൽ വ ച്ച് സംഭാവന നൽകി റിട്ട. പ്രൊഫസറും കുടുംബവും മാതൃകയായി.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻമേധാവി പറക്കോട് ഭാരതവിലാസം വീട്ടിൽ പ്രൊഫ. ആർ. ശങ്കരനാരായണപിള്ളയാണ് മകളുടെ വിവാഹ ആഘോഷങ്ങൾ ഒഴിവാക്കി അതിന് ചെലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറിയത്. ആർഭാടങ്ങൾ ഒഴിവാക്കി 20 പേരെമാത്രം പങ്കെടുപ്പിച്ച് വീട്ടിൽവച്ച് ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം നടത്തിയത്. ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എ .പി ജയൻ, അടൂർ നഗരസഭ ചെയർമാൻ ഡി .സജി, സി.പി.ഐ അടൂർ മണ്ഡലം സെക്രട്ടറി എഴംകുളം നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ അടൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് ആർ.ശങ്കരനാരായണൻ പിള്ള.