ചെങ്ങറ : കൊവിഡ് രോഗം മാറിപ്പോകാൻ ചെങ്ങറ ആജ്ഞനേയ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി എസ്. മനോജ് ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ ധന്വന്തരി ഹോമം നടത്തി. രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം, മൃത്യജ്ഞ ഹോമം എന്നിവയ്ക്ക് ശേഷമാണ്ധന്വന്തരി ഹോമം നടത്തിയത്. ഭക്തജന സാന്നിദ്ധ്യം ഇല്ലാതെ ,രസീതോ, ദക്ഷിണയോ ഇല്ലാതെയാണ് ഹോമം നടത്തിയത്. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കണ്ണൻ ശർമ്മ ,രാജേന്ദ്രൻ ശർമ്മ ,ക്ഷേത്രം. പ്രസിഡന്റ് സി.കെ അർജുനൻ ,സെക്രട്ടറി വി.കെ രാജു നെടുമനാൽ, രക്ഷാധികാരി ചെങ്ങറ കുട്ടപ്പൻ ,ട്രഷറാർ അപ്പുക്കുട്ടൻ വള്ളിയാനി ,മനോഹരൻ മണപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.