തിരുവല്ല: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായി നൽകണമെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ സൗജന്യമായി നൽകുന്നത് ഒൻപതിലും പത്തിലും നൽകണം. കൊവിഡ്ക്കാലത്ത് ഏറെ ദുരിതത്തിലായിരിക്കുന്ന രക്ഷിതാക്കൾ പാഠപുസ്തകങ്ങൾ പണം കൊടുത്ത് വാങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഉദ്ഘാടനം ചെയ്തു.ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു.