കൂടൽ: ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. കലഞ്ഞൂർ പഞ്ചായത്തിലെ പതിനെട്ട്, പത്തൊൻപത് വാർഡുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് വഴിവിളക്കുകൾ പ്രകാശിക്കാത്തത്. കഴിഞ്ഞ പതിനഞ്ചു ദിവസങ്ങളായി വലിയ ഹൈ മാസ്റ്റ് ലൈറ്റുകളടക്കം പ്രകാശിക്കുന്നില്ല. ഇതു മൂലം ജനങ്ങൾ ദുരിതത്തിലാണ്. പാമ്പും മറ്റ് ഇഴ ജന്തുക്കളുടെയും ആക്രമണം ഭയന്നാണ് നാട്ടുകാർ കഴിയുന്നത്.

ലോക്ഡൗൺ മൂലം കടകൾ അടഞ്ഞു കിടക്കുന്നതിനാൽ കടകളിലെ വെളിച്ചവും രാത്രി കാലങ്ങളിൽ ഇവിടെയില്ല . ജംഗ്ഷനിലും റോഡരികിലും വെളിച്ചമില്ലാത്തതിനാൽ അപകട സാദ്ധ്യത

യും വർദ്ധിക്കുന്നു. വാഹനങ്ങളിലെ വെളിച്ചം മാത്രമാണിവിടെ രാത്രികാലങ്ങളിൽ കിട്ടുന്നത്. മഴക്കാലത്ത് വെളിച്ചമില്ലാത്തത് സാമൂഹിക വിരുദ്ധർക്കും അനധികൃത കടത്തുകാർക്കും ഇത് ഗുണകരമാണ്. ഇരുട്ടിൽ പൊലീസിന്റെ വാഹന പരിശോധനയും വേണ്ടവിധം നടക്കുന്നില്ലെന്ന ആരോപണമുണ്ട്. കെ.സ്.ഇ.ബി സെക്ഷൻ ഓഫീസിലും, പഞ്ചായത്തിലും വിവരം ധരിപ്പിച്ചെങ്കിലും നടപടിയില്ല.