31-saji-cherian
ഭക്ഷ്യ ധാന്യ പച്ചക്കറി കിറ്റുകൾ നൽകുന്നതിന്റെ ഉദ്ഘാടനം വെൺമണി പടിഞ്ഞാറേത്തുരുത്തിയിൽ വെൻസെക് ചെയർമാൻ കോശി സാമുവേലിന്റെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ : പ്രളയ ഭീതിയിൽ ക്യാമ്പുകളിൽ കഴിയുന്ന വെൺമണി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് കൈത്താങ്ങായി വെൻസെക് ചാരിറ്റബിൾ സൊസൈറ്റി. ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നതിന്റ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു . വെൺമണി പടിഞ്ഞാറേത്തുരുത്തിയിൽ വെൻസെക് ചെയർമാൻ കോശി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടർന്ന് വെൺമണി ഗവൺമെന്റ് ജെ.ബി സ്‌കൂളിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ സ്‌പോൺസർ ചെയ്തിരിക്കുന്ന വെൻസെക് ചാരിറ്റബിൾ സൊസൈറ്റിയാണ്. അനേകം ജീവകാരുണ്യപ്രവർത്തനങ്ങൾ സമൂഹത്തിന് ഈ കൊവിഡ് കാലത്ത് വെൻസെക് ചാരിറ്റബിൾ സൊസൈറ്റി ചെയ്തു വരുന്നുണ്ട്.