കൊടുമൺ : അങ്ങാടിക്കൽ തെക്ക് പ്രദേശങ്ങളിൽ കൊവിഡ് മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡു തല സമിതികൾ നോക്കുകുത്തികളായി. മൊബൈൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തേണ്ട കൊവിഡ് ടെസ്റ്റുകൾ പോലും നടത്തുവാൻ കഴിഞ്ഞിട്ടില്ല.. ഓക്‌സി മീറ്ററുകൾ ഉപയോഗിച്ച് പരിശോധനനടക്കുന്നില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡന്റ് സി.ജി. ജോയി അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, ജോൺസൻ മാത്യു, സുന്ദരേശൻ അങ്ങാടിക്കൽ തുടങ്ങിയവർ സംസാരിച്ചു.