01-shiju-joseph
ഷിജു ജോസഫ്

മല്ലപ്പള്ളി: മല്ലപ്പള്ളി മൂശാരികവലയ്ക്കു സമീപം രണ്ട്ലിറ്റർ ചാരായവുമായി കല്ലൂപ്പാറ തലച്ചിറയ്ക്കൽ ഷിജു ജോസഫ് ( 44 ) എന്നയാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.കെ.സുദർശനൻ പിള്ളയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

കഴിഞ്ഞ ദിവസം എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി.ബിനുവിന്റെ നേതൃത്വത്തിൽ മുൻ സ്പിരിറ്റ് കേസിലേയും, നിരവധി ക്രിമിനൽ കേസുകളിലേയും പ്രതിയായ പടുതോട് സ്വദേശിയെ 90 ലിറ്റർ കോടയുമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കൊവിഡ് പരിശോധനയ്ക്കു ശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി ഷിജു ജോസഫിനെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ്ചെയ്തു. പ്രിവന്റീവ് ഓഫീസർ കെ.കെ സുദർശനൻ പിള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി.വിജയദാസ്, സുമോദ് കുമാർ എൻ.ബി.രാഹുൽ സാഗർ, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.