പത്തനംതിട്ട : ഹരിത കർമ്മ സേന മാലിന്യം റോഡരികിൽ തള്ളിയതായി പരാതി. മേക്കോഴൂർ തകിടിയിൽ വീട്ടിൽ ടി.ആർ സന്തോഷിന്റെ സ്ഥലത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചത്. നാല് ചാക്കുകളിലായി റോഡിനരികിലുള്ള സ്ഥലത്താണ് മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്. ആറ് മാസമായി ഈ മാലിന്യം കിടന്ന് അഴുകിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്തോഷ് പറഞ്ഞു. ഹരിത കർമ്മ സേനയോട് പലതവണ പറഞ്ഞെങ്കിലും അവരും കൈയൊഴിഞ്ഞു. അമ്പലംപടി വട്ടംകാലാപടി റോഡിലാണിത്. മൈലപ്ര പഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം.