മല്ലപ്പള്ളി: സർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം മല്ലപ്പള്ളി പഞ്ചായത്തിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. പത്തനംതിട്ട നഗരസഭ കഴിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മല്ലപ്പള്ളിയാണ്. ഒന്നരവർഷത്തിലധികമായി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പിന്നിലായിരുന്നെങ്കിൽ ഇപ്പോൾ ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. ആറാം വാർഡ് വേങ്ങത്താനം, നാരകത്താനി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ വലിയ വർദ്ധനവ് ഉള്ളത്. സംസ്ഥാനത്തും ജില്ലയിലും ഗണ്യമായ കുറവ് സംഭവിക്കുമ്പോൾ മല്ലപ്പള്ളിയിലെ വ്യാപനം നിയന്ത്രണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.