01-
റോയി പുന്നൂർ

കോഴഞ്ചേരി: തെക്കേമല തേവർവേലിൽ പുന്നൂർ പരേതരായ കെ. പി. സാമുവേലിന്റെയും കെ. സി. മറിയാമ്മയുടെയും മകൻ കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ സ്റ്റീയറിങ് കമ്മിറ്റി അംഗവും കെറ്റിയൂസി മുൻ സംസ്ഥാന സെക്രട്ടറിയുമായ റോയി പുന്നൂർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് മാത്യൂസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ചെറുകോൽ വാഴക്കുന്നത്ത് കിഴക്കേവട്ടപ്പറമ്പിൽ റീന (മുത്തൂറ്റ് ഫിനാൻസ് നാരങ്ങാനം). മകൾ: ഡോ. റോണാ മറിയം റോയി.