ഓച്ചിറ: പായിക്കുഴി സൗഹൃദം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളകൾ സൗജന്യമായി വിതരണം ചെയ്തു. കൊവിഡ് കാലത്ത് പ്രദേശത്തെ എല്ലാ വീടുകളിലും വിളകൾ സൗജന്യമായി എത്തിക്കുമെന്ന് സംഘടന വൈസ് പ്രസിഡന്റ് സിറാജ് എസ്. ക്രോണിക്കിൾ അറിയിച്ചു. അജിൻസോമൻ, അഖിൽബാബു, ഷെബീർ ഹബീബുള്ള എന്നിവർ നേതൃത്വം നൽകി.