sanitation
ചാത്തന്നൂർ ഊറാംവിള കുടുംബാരോഗ്യ കേന്ദ്ര ശുചീകരിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കൊവിഡ് വാക്സിനേഷൻ കേന്ദ്രം കൂടിയായ ചാത്തന്നൂർ ഊറാംവിള കുടുംബാരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തി. കെ.എസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ ഡോ. കബീർ പാരിപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. മെഡി. ഓഫീസർ ഡോ. വിനോദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സജികുമാർ, ഡി.വൈ.എഫ്.ഐ നേതാക്കളായ ഷിജിൻ, അജീഷ് തുടങ്ങിയവർ പങ്കെടുത്തു.