bhagyakuri
അനു

കുന്നിക്കോട് : മേലില 'രേവതി'യിൽ അനു വിജയ എന്ന വീട്ടമ്മ സുമനസുകളുടെ സഹായം തേടുകയാണ്.. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ നിന്ന് ബി.കോം ബിരുദം നേടിയിട്ടുണ്ടെങ്കിലും കുടുംബത്തെ കരകയറ്റാൻ ഭാഗ്യക്കുറി കച്ചവടം നടത്തുകയാണ് ഈ 36കാരി.

മേലില സ്വദേശി വിനോദാണ് ഭർത്താവ്. വർക്കല സി.എസ്.ഐ അന്ധവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥി അഭിമന്യുവും ഒന്നാം ക്സാസുകാരിയായ മകളുമാണ് അനുവിന്റെ മക്കൾ. കുന്നിക്കോട്ട് ജീപ്പ് ഡ്രൈവറായിരുന്ന വിനോദ് രാപ്പകൽ ജോലി ചെയ്ത് മകൻ അഭിമന്യുവിന്റെ ചികിത്സക്കായുള്ള പണം സമാഹരിക്കുന്നതിനിടെ 2014ൽ അടുത്ത ദുരന്തം ഈ കുടുംബത്തെ തേടിയെത്തുന്നത്. വിനോദിന്റെ ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചു. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. നിലവിൽ വിനോദ്, പുനലൂർ താലൂക്ക് ആശുപത്രിയിൽ ആഴ്ച്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തി വരുന്നു.

കുടുംബത്തിന്റെ വരുമാനം നിലച്ചപ്പോൾ ഒരു ജോലിക്കായി അനു പലരെയും സമീപിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ഒന്ന് രണ്ട് കടകളിൽ സെയിൽസ് ഗേളായി ജോലി കിട്ടിയെങ്കിലും മുന്നോട്ട് പോകാനായില്ല. അതോടെ ഭാഗ്യക്കുറികളുമായി അനു റോഡിലേക്കിറങ്ങി.

കഴിഞ്ഞ 3 വർഷങ്ങളായിട്ട് കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത്, ചെങ്ങമനാട് ആരോമ ആശുപത്രിക്ക് സമീപമാണ് അനു ഭാഗ്യക്കുറി വിൽപ്പന നടത്തുന്നത്. കൊവിഡ് കാലഘട്ടമായതിനാലും വഴിയാത്രക്കാർ കുറവായതിനാലും കച്ചവടം നന്നേ കുവാണ്. ഭാഗ്യക്കുറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം ഭക്ഷണത്തിനു പോലും തികയാത്ത അവസ്ഥയാണ്. ഈ വീട്ടമ്മയെ

സാമ്പത്തികമായി സഹായിക്കാൻ താത്പ്പര്യമുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ പണം അയക്കാം.

അക്കൗണ്ട് നമ്പർ : 20212916570, State Bank Of India, Kunnicode Branch, IFSC : SBIN0013315.