ചാത്തന്നൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ബുദ്ധിമുട്ടിലായ കല്ലുവാതുക്കൽ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനവും പച്ചക്കറികളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അറിയിച്ചു. പഞ്ചായത്ത് പ്രദേശത്തെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കിറ്റുകൾക്ക് പുറമേ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ആദ്യഘട്ടമായി പ്രതിരോധമരുന്ന് വിതരണവും നടത്തും.