കൊട്ടാരക്കര: എം.എ ജേർണലിസം കോഴ്സിന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ കൊട്ടാരക്കര തൃക്കണ്ണമംഗൽ അയണിമൂട് സ്വദേശിനി അശ്വിനിയെ സി.പി.എം അയണിമൂട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണമോതിരവും മൊമന്റോയും നൽകി ആദരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ ,മുൻ നഗരസഭ വൈസ് ചെയർമാൻ സി.മുകേഷ്, എസ്.അജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.