election

 നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

കൊല്ലം: കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലേത് പോലെ കൊല്ലം വീണ്ടും ചുവക്കുമോയെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് ഉച്ചയോടെ പൂർണ ഫലമറിയാം. പാർലമെന്റ് ഫലം പോലെ യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ തദ്ദേശം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലംപരിശായ യു.ഡി.എഫിന് ജില്ലയിൽ ഒരൊറ്റ സ്ഥാനാർത്ഥിയെപോലും വിജയിപ്പിക്കാനായില്ല. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച ഇടതുമുന്നണിക്ക് ഭൂരിപക്ഷം 5000ൽ കുറഞ്ഞത് അപൂർവം മണ്ഡലങ്ങളിൽ മാത്രമാണ്. 2001ലും ഇടത് മുന്നണിക്കായിരുന്നു മേൽക്കൈ. ഒൻപത് സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. രണ്ടെണ്ണം മാത്രമാണ് യു.ഡി.എഫ് നേടിയത്.

എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മേൽക്കൈ. ജില്ലയിലെ രണ്ട് എം. പിമാരെയും യു.ഡി.എഫ് സ്വന്തമാക്കി. ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഇടതുമുന്നണിക്ക് മുന്നിലെത്താനും കഴിഞ്ഞില്ല. എങ്കിലും തൊട്ടുപിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ജില്ലയിൽ ഇടതിന് നേടാനായത്.

ഇടതിന്റെ ഉറച്ച മണ്ഡലങ്ങൾ


 പുനലൂർ  കുന്നത്തൂർ  ചാത്തന്നൂർ  ഇരവിപുരം  കൊല്ലം  പത്തനാപുരം  കൊട്ടാരക്കര  കുണ്ടറ


യു.ഡി.എഫ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ


 കരുനാഗപ്പള്ളി  ചവറ  കൊല്ലം  കുണ്ടറ  ചടയമംഗലം  കൊട്ടാരക്കര

എൻ.ഡി.എ ഉറപ്പ് പറയുന്നത്


 ചാത്തന്നൂർ

ചാഞ്ചാടുന്ന മണ്ഡലങ്ങൾ


 കരുനാഗപ്പള്ളി  കുന്നത്തൂർ  കൊട്ടാരക്കര  ചാത്തന്നൂർ  പത്തനാപുരം  ചടയമംഗലം