കൊട്ടാരക്കര: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറുടെ 112-ാം ജന്മവാർഷിക ദിനാചരണ സമ്മേളനം ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൂരിൽ നടന്നു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംഘം വനിതാ വിഭാഗം
കൺവീനർ ശാന്തിനി കുമാരൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവൻ,കവി ഉണ്ണി പുത്തൂർ, ഓടനാവട്ടം എം .ഹരീന്ദ്രൻ, പുതുക്കാട്ടിൽ വിജയൻ, പട്ടംതുരുത്ത് ബാബു, ഉമാദേവി, മജീഷ്യൻ വർക്കല മോഹൻദാസ് എന്നിവർ സംസാരിച്ചു.