കൊട്ടാരക്കര: കലാരമ മാസികയുടെ മാനേജിംഗ് എഡിറ്റർ കല്ലട കെ.ജി.പിള്ളയെ ശ്രേഷ്ഠഭാഷാ മലയാളം പത്ര പ്രവർത്തക അവാർഡ് നൽകി ആദരിച്ചു.കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് അവാർഡ് നൽകിയത്. ഏഴിൽ പരം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.അകലെ അസ്തമയം ഡോക്യുമെന്ററി, കൽവിളക്ക് ടെലിഫിലിം എന്നിവയുടെ കഥാകൃത്തുകൂടിയാണ്.