rs

കൊല്ലം: നാളെ മുതൽ 7 വരെ പെൻഷൻ വിതരണം ചെയ്യുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. ട്രഷറി അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം. ഒരു സമയം കൗണ്ടറുകളിൽ പരമാവധി അഞ്ചുപേർക്ക് മാത്രമേ അനുമതിയുള്ളു. ട്രഷറിയിലെത്തുന്ന എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. നേരിട്ടെത്താൻ കഴിയാത്ത പെൻഷൻകാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒപ്പിട്ട ചെക്കിനൊപ്പം സമർപ്പിച്ചാൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. പെൻഷൻ അക്കൗണ്ടുകൾക്ക് ഓൺലൈൻ കെെമാറ്റ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 തീയതി - ട്രഷറി അക്കൗണ്ടിന്റെ അവസാന അക്കം

മേയ് 3 - 0 (ഉച്ചയ്ക്ക് മുമ്പ്)- 1 (ഉച്ചയ്ക്ക് ശേഷം)
മേയ് 4 - 2 - 3
മേയ് 5 - 4 - 5
മേയ് 6 - 6 - 7
മേയ് 7 - 8 - 9