c

പരവൂർ: കൊവിഡ് മൂലം പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ പൂതക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതൽ വണ്ടി ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് ഖജാൻജി യു.എസ്. ഉല്ലസ് കൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.എസ്. ശ്രീജിത്ത്, ശരൺ, അഭിജിത്ത്, ലിബിൻ ലാൽ, ആനവാരി, പ്രവീൺ എന്നിവർ സംസാരിച്ചു.