c

പരവൂർ: സേവാഭാരതി വാളണ്ടിയർമാർ കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി. പുത്തൻകുളം വിവേകോദയം ഗ്രന്ഥശാലയ്ക്ക് സമീപം കല്ലുവിള വീട്ടിലെ സത്യദേവി അമ്മയുടെ മൃതദേഹമാണ് കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിച്ചത്. കൊവിഡ് പോസിറ്റീവായ സത്യദേവി അമ്മ അവശനിലയിലായതിനെ തുടർന്ന് സേവാഭാരതി പ്രവർത്തകരെത്തി പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം മൃതദേഹം സേവാഭാരതി പ്രവർത്തകർ തന്നെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.