isha

 മികച്ച ഭൂരിപക്ഷം പി. ഐഷാപോറ്റിക്ക്

കൊല്ലം: ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷമാണ് കൊട്ടാരക്കരയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി. ഐഷാപോറ്റി നേടിയ 42,632 വോട്ടുകൾ. 2011ൽ ഐഷാപോറ്റി നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയാണിത്. 2011ൽ ഭൂരിപക്ഷം 20,592 വോട്ടുകളായിരുന്നു. കഴിഞ്ഞ തവണ ജില്ലയിൽ ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം ചാത്തന്നൂരിൽ വിജയിച്ച ജി.എസ്. ജയലാലിനും മൂന്നാം സ്ഥാനം പുനലൂരിൽ കെ. രാജുവിനുമായിരുന്നു. ഇവർ യഥാക്രമം 34,407 - 33,582 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.


 കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം

മണ്ഡലം - വിജയി - ഭൂരിപക്ഷം

കൊല്ലം - എം. മുകേഷ് - 17,611
ഇരവിപുരം - എം. നൗഷാദ് - 28,803
കുണ്ടറ - ജെ. മേഴ്‌സിക്കുട്ടിഅമ്മ - 30,460
ചാത്തന്നൂർ - ജി.എസ്. ജയലാൽ - 34,407
ചവറ - എൻ.വിജയൻപിള്ള - 6,189
കരുനാഗപ്പള്ളി - ആർ. രാമചന്ദ്രൻ - 1,759
കുന്നത്തൂർ - കോവൂർ കുഞ്ഞുമോൻ - 20,529
കൊട്ടാരക്കര - പി. ഐഷാപോറ്റി - 42,632
പത്തനാപുരം - കെ.ബി. ഗണേഷ് കുമാർ - 24.562
ചടയമംഗലം - മുല്ലക്കര രത്‌നാകരൻ - 21,928
പുനലൂർ - അഡ്വ. കെ.രാജു - 33,582