കൊല്ലം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം എസ്.എൻ.ഡി.പി യോഗത്തിന്റെയും പോഷക സംഘടനകളായ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, എംപ്ലോയീസ് ഫാറം, വൈദികസമിതി ,കുമാരി കുമാരസംഘം, എംപ്ലോയീസ് പെൻഷണേഴ്സ് കൗൺസിൽ, ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 6ന് വിശ്വസമാധാന പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. കൊട്ടാരക്കര യൂണിയനിലെ എല്ലാ ശാഖാ അംഗങ്ങളും 6ന് വൈകിട്ട് 6 മണി മുതൽ 10 മണി വരെ ദൈവദശകം കൃതി ഭവനങ്ങളിൽ വിളക്ക് തെളിച്ച് പ്രാർത്ഥന നടത്തണം എന്ന് കൊട്ടാരക്കര എസ് .എൻ. ഡി പി യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും സെക്രട്ടറി അഡ്വ. പി.അരുളും അറിയിച്ചു.