കൊല്ലം : ജില്ലയിലെ യു.ടി.യു.സി പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്നിലും മറ്റു മേഖലകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് സാർവദേശീയ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു. ചിന്നക്കടയിൽ യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി പതാക ഉയർത്തി മെയ്ദിന സന്ദേശം നൽകി. താമരക്കുളം ജംഗ്ഷനിൽ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന മെയ്ദിന പരിപാടിയിൽ ജില്ലാ സെക്രട്ടറി എസ്. നാസറുദ്ദീൻ പതാക ഉയർത്തി.