vote

കൊല്ലം: കൊവിഡ് വില്ലനായതിനാൽ ഇക്കുറി ആര് വിജയിച്ചാലും വമ്പൻ പരാജയങ്ങളുണ്ടായാലും ആവേശം മനസിൽ മതി. രണ്ടിലധികം ആളുകൾ കൂട്ടം കൂടിയാലും കേസെടുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് പ്രകടനങ്ങൾ പൂർണമായും നിരോധിച്ചത്. ഹൈക്കോടതിയും രണ്ടുനാൾ പ്രകടനം നിരോധിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബൂത്ത് ഏജന്റുമാർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവരെ മാത്രമേ അനുവദിക്കൂ. പ്രകടനങ്ങളും ആൾക്കൂട്ടവും ഒഴിവാക്കാൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലെയും എ.ആർ ക്യാമ്പുകളിലെയും പൊലീസുകാരെ കൂടാതെ പലേടത്തും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.