hk
റവന്യൂ ഭൂമിയിലെ വൻമരം കടപുഴകി വൻ ദുരന്തം ഒഴിവായി. പരാതി നല്കിയിട്ടും ഫലം കണ്ടില്ല

പത്തനാപുരം : റവന്യൂ ഭൂമിയിലെ വലിയ ആഞ്ഞിലി മരം വീട്ടുമുറ്റത്തേക്ക് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.പുന്നല പള്ളിത്തടം താഴെതിൽ ഉസ്മാൻ റാവുത്തറുടെ വീട് മുറ്റത്താണ് മരം വീണത്. വീടിന്റെ ഓടുകൾക്കും ഭിത്തികൾക്കും നാശം സംഭവിച്ചു. വൈദ്യുതി ടെലിഫോൺ പോസ്റ്റുകളും തകർന്നു.വീടിനോട് ചേർന്ന് ഒഴുകുന്ന തോട് പുറമ്പോക്കിൽ നിന്ന വർഷങ്ങൾ പഴക്കമുള്ള ആഞ്ഞിലി മരമാണ് നിലം പതിച്ചത് . വെള്ളിയാഴ്ച രാത്രി പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് മരം ഒടിഞ്ഞ് വീണത് . മരം വീണ് മരം അപകട ഭീഷണിയിലാണെന്നും മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് റവന്യൂ അധികൃതർക്ക് നിരവധി തവണ പരാതി നല്കിയിരുന്നതായി വീട്ടുകാർ പറഞ്ഞു.