ഓടനാവട്ടം : വെളിയം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രസിഡന്റ് ആർ. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി വാർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി. വ്യാപാരശാലകൾ, വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ, പൊതു സ്ഥലങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം തുടർന്ന് വരികയാണ്.
പൂയപ്പള്ളി പൊലീസ് മാസ്ക് ഉപയോഗിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിച്ചു വരികയാണ്