ശാസ്താംകോട്ട: ചക്കുവള്ളി കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. മാസ്കും സാനിറ്റൈസറും ഉൾപ്പടെ 2000 രൂപയുടെ സാധനങ്ങളാണ് കൊവിഡ് പ്രതിസന്ധിയിലായ 300 കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. പ്രവാസി കൂട്ടായ്‌മ പ്രസിഡന്റ് മുഹമ്മദ് റാഫി കുഴുവേലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു .അബ്ദുൽ സലിം അർത്തിയിൽ, ഷാജി ജുബൈൽ , ഷൈജു , കബീർ, അൻസാർ സലിം , ഷെഫീഖ് പുരക്കുന്നിൽ, ഷിജു ശരീഫ്, സാദിഖ് കൺമണി, സജി,ഷിബു, ലത്തീഫ് , മാത്യു , ഹാരിസ് പോരുവഴി തുടങ്ങിയവർ നേതൃത്വം നൽകി .