പത്തനാപുരം: ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. കമുകുംചേരി ദേവിക വിലാസത്തിൽ എ. ദേവരാജനാണ് (58) മരിച്ചത്. കമുകുംചേരി വിനോദ് ഭവനിൽ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴത്ത് കുളക്കട പുത്തൂർ മുക്കിൽ എം.സി റോഡിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. വിനീതാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജന്റെ സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ദേവിക, ദീപുരാജ്. മരുമകൻ: ഷിജു.