കൊല്ലം: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 30 വരെയുള്ള എല്ലാ ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് റദ്ദാക്കിയതായി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞശേഷമേ സർവീസ് പുനരാരംഭിക്കൂ.