കൊട്ടാരക്കര: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തൃക്കണ്ണമംഗൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലെ ( തട്ടത്തുപള്ളി)ചരിത്ര പ്രസിദ്ധമായ റാസ ഒഴിവാക്കി.പകരം പെരുന്നാൾ ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തി. വെള്ളിയാഴ്ച കുരിശുമൂട്ടിൽ ധൂപ പ്രാർത്ഥന നടന്നു. ഇന്നലെ രാവിലെ നേർച്ച വിളമ്പോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചു.