കൊല്ലം: പോളയത്തോട് വയലിൽ പുത്തൻവീട്ടിൽ പരേതരായ കെ.വി. ജോണിന്റെയും ഏലിയാമ്മയുടെയും മകൻ ജോസഫ് ജോൺ (58, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് പോളയത്തോട് എ.ജി പള്ളി സെമിത്തേരിയിൽ.
കേരളത്തിലെ ഐ.സി.പി.എഫ്, സി.ജി.പി.എഫ് പ്രവർത്തനങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പത്മോസ് മിനിസ്ട്രിയുടെ സുവിശേഷ പ്രവർത്തനങ്ങളിലും സജീവ അംഗമായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പോളയത്തോട് യൂണിറ്റ് പ്രസിഡന്റായും വികാസ് നഗർ സെക്രട്ടറിയായും പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: ജോളി ജോസഫ്. മക്കൾ: അലീഷ്യാ സാം (യു.എസ്.എ), ജോ ആൻ ജോസഫ് (നഴ്സിംഗ് വിദ്യാർത്ഥിനി ബംഗളൂരു). മരുമകൻ: സാം സെൽവിൻ ജോൺ.