c
വൈദ്യുതി മുടക്കം പതിവ്

ചാത്തന്നൂർ: കെ.എസ്.ഇ.ബി ചാത്തന്നൂർ സെക്ഷന്റെ പരിധിയിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നതായി പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ നാല് ദിവസങ്ങളിലായി രാവിലെ 8മുതൽ വൈകിട്ടു 4വരെ മീനാട്, പാലമുക്ക്, കിഴക്കുംകര തുടങ്ങി ആറോളം ട്രാൻസ്ഫോർമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുകയാണ്. പരാതി അറിയിക്കാൻ 0474- 2593333 എന്ന നമ്പരിൽ വിളിച്ചാൽ പലപ്പോഴും കണക്ഷൻ കിട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്നലത്തെ പൊതുഅവധിയിൽ ഭൂരിഭാഗം പേരും വീടുകളിൽത്തന്നെ കഴിഞ്ഞതിനാൽ വൈദ്യുതിയില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പരാതികളെ തുടർന്ന് വൈകിട്ട് മൂന്നേമുക്കാലിന് വൈദ്യുതിവിതരണം പുനസ്ഥാപിച്ചെങ്കിലും നാലുമണിക്ക് ചാറ്റൽമഴ ആരംഭിച്ചതോടെ വീണ്ടും വൈദ്യുതി വിതരണം മുടങ്ങി. തുടർന്ന് മഴയ്ക്ക് ശേഷം അഞ്ചുമണിയോടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.