കുന്നത്തൂർ : കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്താൻ കഴിയാതെ വലയുന്നവർക്ക് ആശ്വാസവുമായി പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വി.എച്ച്.എസ് എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്. സ്നേഹ സഞ്ജീവനി എന്ന പേരിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. രജിസ്ട്രേഷൻ നടത്താൻ കഴിയാതെ വലയുന്ന വൃദ്ധർക്കും സാധാരണക്കാർക്കുമാണ് പ്രധാന പരിഗണന. കുട്ടികൾ അവരുടെ പ്രദേശങ്ങളിലും മറ്റുമായി നിരവധി പേർക്ക് കൊവിഡ് സുരക്ഷ പാലിച്ചു കൊണ്ട് സഹായം ലഭ്യമാക്കിയിട്ടുണ്ട്.മൊബൈൽ ഫോൺ നമ്പരിലേക്ക് വിളിച്ചാൽ വോളണ്ടിയർമാർ വീടുകളിൽ നേരിട്ടെത്തിയാണ് രജിസ്ട്രേഷൻ നടത്തുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഷാനുഫിലിപ്പ് പറഞ്ഞു. ഇതിനൊപ്പം വാക്സിൻ എടുക്കുവാൻ കൂടുതൽ ആളുകളെ ബോധവത്കരിക്കുവാനും കഴിയുന്നുണ്ട്. വിളിക്കേണ്ട ഫോൺ നമ്പർ :9446183614,9947449684, 8089220423.