കൊല്ലം: ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ സെമിനാർ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഹിംസാത്മക രാഷ്ട്രീയത്തെ സഹായിക്കാൻ കോടികൾ ചെലവാക്കുന്ന ഭരണഭീകരതയാണ് രാജ്യത്തെ ഏറ്റവും വലിയ ഭീഷണിയെന്നും ഇതിന് പരിഹാരമായി രാജ്യം ഗാന്ധി മാർഗത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ അഡ്വ. ബാബുക്കുട്ടൻപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ,​ വൈസ് ചെയർമാൻ വട്ടിയൂർക്കാവ് രവി, ചെറാശ്ശേരി കൃഷ്ണകുമാർ, ശൂരനാട് രാധാകൃഷ്ണൻ, പരവൂർ മോഹൻദാസ്, പത്മകുമാർ, സോമരാജൻ, ആനന്ദഭായിഅമ്മ, അജിത്ത്, പി.എസ്. ശ്രീകുമാർ, അരുൺ ഗോവിന്ദ് എന്നിവർ സംസാരിച്ചു.