കൊട്ടാരക്കര: ആയുർവേദ ക്ളിനിക് കത്തി നശിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വാളകം അമ്പിയിൽ ജെ.പി ഭവനിൽ പൊന്നമ്മ ജോണിന്റെ ആയുർവേദ ക്ളിനിക്കാണ് കഴിഞ്ഞ 7ന് രാത്രി തീവെച്ച് നശിപ്പിച്ചത്. ക്ളിനിക്കിലെ ഫർണിച്ചറുകൾ കത്തിനശിച്ചിരുന്നു. സംഭവത്തിൽ ഡോ.പൊന്നമ്മ ജോണിന്റെ ഭർത്താവ് ജോൺ ഡാനിയേ(67)ലി നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. കുടുംബ വഴക്കാണ് ക്ളിനിക് തീവെച്ച് നശിപ്പിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.