പത്തനാപുരം: ഗാന്ധിഭവൻ പ്രസിദ്ധീകരിച്ച ആദ്യത്തെ സാമ്പത്തിക വർഷ കലണ്ടർ മന്ത്രി കെ. രാജു അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് പ്രകാശനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പേഴ്സണൽ ചീഫ് മാനേജർ കെ. സാബു എന്നിവർ 2021-22 സാമ്പത്തിക വർഷ കലണ്ടറിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അക്കൗണ്ടിംഗ് വരുമാനത്തിന്റെ കാലഘട്ടമായ സാമ്പത്തിക വർഷത്തെ കലണ്ടർ രൂപത്തിൽ പ്രസിദ്ധീകരിച്ചത് ഉദ്യോഗസ്ഥർക്കും സ്ഥാപന ഉടമകൾക്കും ഏറെ പ്രയോജനകരമായതിനാലാണെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.