144

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനതോത് 15ന് മുകളിൽ കണ്ടെത്തിയ വിവിധ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മുതൽ 16ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ.
ആദിച്ചനല്ലൂർ, ആലപ്പാട്, അലയമൺ, അഞ്ചൽ, ചടയമംഗംലം, ക്ലാപ്പന, ഇടമുളയ്ക്കൽ, ഇളമാട്, ഇളമ്പള്ളൂർ, എഴകോൺ, ഇട്ടിവ, കല്ലുവാതുക്കൽ, കൊറ്റങ്കര, കുലശേഖരപുരം, കുണ്ടറ, മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, നീണ്ടകര, ഓച്ചിറ, പനയം, പത്തനാപുരം, പേരയം, പെരിനാട്, പൂതക്കുളം, പോരുവഴി, തലവൂർ, തഴവ, തെക്കുംഭാഗം, തെന്മല, തൊടിയൂർ, തൃക്കോവിൽവട്ടം, വെളിനല്ലൂർ, വിളക്കുടി, ഏരൂർ,
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 1, 2, 13, 14, 30, 31, 34 വാർഡുകൾ, പുനലൂർ മുനിസിപ്പാലിറ്റിയിലെ 3, 10, 14, 25, 29, 31 എന്നീ വാർഡുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.