പുത്തൂർ: വീടിന് പിന്നിലെ കുളിമുറിയിൽ ചാരായം വാറ്റിയ രണ്ടുപേർ പിടിയിൽ. വെണ്ടാർ മൂഴിക്കോട് പള്ളിവടക്കേതിൽ അനി(32), മൂഴിക്കോട് നെല്ലിവിളഭാഗം ആദർശ് നിവാസിൽ ആദർശ്(24) എന്നിവരെയാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അനിയുടെ വീട്ടിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഒരു ലിറ്റർ ചാരായവും 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.